വാപ്പയേയും സഹോദരനേയും പോലെ താന്‍ എന്തുകൊണ്ടാണ് സിനിമയില്‍ എത്താതിരുന്നത്; തുറന്ന് പറഞ്ഞ് മമ്മൂട്ടിയുടെ മകള്‍ സുറുമി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകള്‍ സുറുമി മലയാളികള്‍ക്ക് സുപരിചിതയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ ഹാര്‍ട്ട് സര്‍ജന്‍ മുഹമ്മദ് റൈഹാന്‍ ഷാഹിദാണ് സുറുമിയുടെ ഭര്‍ത്താവ്. ഇപ്പോള്‍ പിതാവിനെയും സഹോദരനെയും പോലെ താന്‍ സിനിമയില്‍ വരാത്തത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തുകയാണ് സുറുമി.
സിനിമ ഇഷ്ടമാണെന്നും എന്നാല്‍ വാപ്പയെ പോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കാന്‍ തനിക്ക് കഴിയില്ലെന്നും അഭിനയം ഭയം ആണെന്നും താല്‍പര്യക്കുറവുണ്ടെന്നും സുറുമി പറയുന്നു.
എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ വാപ്പ ഒരിക്കലും ഒരു കാലത്തും തന്നെ നിര്‍ബന്ധിച്ചിട്ടില്ല. എന്തു ചെയ്യാനും എന്ത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വാപ്പ തന്നിരുന്നു. അതുകൊണ്ട് തന്നെയാണ് ചിത്രരചന തെരഞ്ഞെടുത്തതെന്ന് സുറുമി പറയുന്നു.
14ഉം ,12ഉം വയസ്സുള്ള രണ്ട് മക്കളാണ് സുറുമിക്ക്. നന്നായി വായിക്കുന്ന ആളാണ് താന്‍. തന്റെ ഉമ്മച്ചി നന്നായി വായിക്കുമായിരുന്നു എന്നും മാധവിക്കുട്ടി അടക്കം ഒട്ടേറെ കഥകള്‍ ചെറുപ്പത്തില്‍ തന്നെ തനിക്ക് വായിച്ചു തന്നിട്ടുണ്ടെന്നും അതെല്ലാം തന്റെ ജീവിതത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും സുറുമി തുറന്നു പറയുന്നു.