EntertainmentKeralaNews

പൃഥിരാജ് പിന്നിലാക്കിയത് മമ്മൂട്ടിയെ;അവാര്‍ഡ് നേട്ടത്തില്‍സംസ്ഥാന ജൂറിയുടെ നിരീക്ഷണങ്ങള്‍

കൊച്ചി:മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പൃഥ്വിരാജിന്. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജിന് അവാര്‍ഡ്. പ്രതീക്ഷകള്‍ ശരിവയ്‍ക്കും വിധത്തിലാണ് പൃഥ്വിരാജിനെ അവാര്‍ഡുകള്‍ തേടിയെത്തിയത്. കാതലിലൂടെ മമ്മൂട്ടി കടുത്ത മത്സരമുയര്‍ത്തിയെങ്കിലും ഒടുവില്‍ പുരസ്‍കാരം നടൻ പൃഥ്വിരാജിലേക്ക് എത്തുകയായിരുന്നു.

ആടുജീവിതത്തിന്റെ പ്രഖ്യാപനം തൊട്ടേ ആ ചിത്രം ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയും നടൻ പൃഥ്വിരാജിന് അവാര്‍ഡുകള്‍ ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്‍തിരുന്നു. ബെന്യാമിന്റെ നോവല്‍ ആടുജീവിതം ബ്ലസ്സി സിനിമയാക്കുന്നു എന്നതായിരുന്നു കാരണം. നജീബാകാൻ പൃഥ്വിരാജ് നടത്തിയ സമര്‍പ്പണവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതോടെ അന്നേ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു.

ശരീരഭാരം കുറച്ച നടൻ പൃഥ്വിരാജിന്റെ ഫോട്ടോ പുറത്തായതപ്പോഴേ ആടുജീവിതം പ്രതീക്ഷ ഉയര്‍ത്തി. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പൃഥ്വിരാജിന്റെ ആടുജീവിതം കളക്ഷനിലും കുതിച്ചു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നായി മാറി പൃഥ്വിരാജ് ബ്ലസിയുടെ സംവിധാനത്തില്‍ എത്തിയ ആടുജീവിതം.

സ്വാഭാവികമായ പ്രകടനമായിരുന്നു പൃഥ്വിരാജ് ആടുജീവിതം സിനിമയില്‍ നടത്തിയത് എന്ന് അഭിപ്രായങ്ങള്‍ ഉണ്ടായി. ജൂറിയും ആ അഭിപ്രായങ്ങള്‍ അംഗീകരിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളിൽപ്പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്വരയെയും നിസ്സഹായതയെയും അതിനു ശേഷമുള്ള ശരീരഭാഷയെയും തൻമയത്വത്തോടെ അവതരിപ്പിച്ച പ്രകടന മികവിനാണ് അവാര്‍ഡ് എന്നാണ് ജൂറിയും അഭിപ്രായപ്പെട്ടിരിക്കുന്നത്. 1,00,000  രൂപയും ശില്‍പവും പ്രശസ്‍തിപത്രവുമാണ് അവാര്‍ഡായി പൃഥ്വിരാജിന് ലഭിക്കുക.

പൃഥ്വിരാജിന് മികച്ച നടനുള്ള മൂന്നാമത്തെ അവാര്‍ഡാണ് ലഭിച്ചിരിക്കുന്നതും ഒരു പ്രത്യേകതയാണ്. 2006ല്‍ വാസ്‍തവത്തിലൂടെയാണ് പൃഥ്വിരാജ് ആദ്യമായി മികച്ച നടനാകുന്നത്. അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ് സിനിമകളിലൂടെ 2012ലും പൃഥ്വിരാജിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. ഇന്ന് പൃഥ്വിരാജ് മലയാളത്തിന്റെ വിജയ താരങ്ങളില്‍ മുന്നിലെത്തിയിരിക്കുന്നു എന്നത് അഭിമാനിക്കാനാകുന്ന നേട്ടമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker