EntertainmentKeralaNews

ആളുകള്‍ പറഞ്ഞ പണമൊന്നും മമ്മൂട്ടി തന്നിട്ടില്ല, സഹായം ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത്; മോളി കണ്ണമാലിയുടെ മകന്‍

കൊച്ചി:മലയാളികളുടെ മനസിലൊരു വേദനയായി മാറിയിരിക്കുകയാണ് മോളി കണ്ണമാലി. നിരവധി സിനിമകളിലൂടേയും പരമ്പരകളിലൂടേയും പ്രേക്ഷകരെ ചിരിപ്പിച്ച മോളി കണ്ണമാലി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ആശുപത്രിയിലായിരുന്നു. രോഗാവസ്ഥയിലുള്ള താരത്തെ താരസംഘടനയായ അമ്മ സഹായിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ മോളി കണ്ണമാലിയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും താരങ്ങളില്‍ നിന്നുമുണ്ടായ സമീപനത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകായണ് മോളി കണ്ണമാലിയുടെ മകന്‍. വണ്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ മകന്‍ നസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Molly Kannamally

അസിസ്റ്റന്റ് ഡയറക്ടര്‍ ജോയ് മാത്യു സാര്‍ കാരണമാണ് വിഷയം പോസ്റ്റ് ചെയ്യുന്നത്. അതുവരെ കുറച്ച് പേര്‍ സഹായിച്ചു. അതു വഴി ബിഗ് ബോസ് താരം ദിയ സനയിലേക്കും അവര്‍ വഴി ഫിറോസ് സാറിലേക്കുമെത്തി. അദ്ദേഹം രണ്ട് ലക്ഷം രൂപ തന്നു. സിനിമാ ഫീല്‍ഡില്‍ നിന്നും നടന്മാരായ ബാലയും പ്രേം കുമാറും സഹായിച്ചു. ബാക്കിയാരും സഹായിക്കാന്‍ വന്നിട്ടില്ല. പ്രേക്ഷകര്‍ വലിയ പിന്തുണയായിരുന്നു. അവരുടെ സഹകരണത്താലാണ് അമ്മച്ചി ഇന്നത്തെ നിലയിലേക്ക് എത്തുന്നത് തന്നെ.

താരസംഘടനയെ വിളിച്ചപ്പോള്‍ അംഗമായാലേ സഹായിക്കാന്‍ പറ്റുകയുള്ളൂവെന്നാണ് പറഞ്ഞത്. അംഗത്തിന് നല്ല പൈസ വേണം. ഒന്നേ മുപ്പത് ലക്ഷം വേണ്ടി വരും. ചികിത്സയ്ക്കായി തരുന്നത് രണ്ട് ലക്ഷം മാത്രമാണ്. അതിന് പിന്നാലെ പേപ്പറുകളുമായി നമ്മള്‍ കുറേ നടക്കണം. ആ കാശുണ്ടെങ്കില്‍ ആശുപത്രിയില്‍ അടക്കാമല്ലോ. അംഗത്വമില്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

എല്ലാവരുടേയും സഹായം മൂലം നാല് ലക്ഷം രൂപയാണ് അക്കൗണ്ടില്‍ വന്നത്. എന്നാല്‍ അതിലും കൂടുതല്‍ ചെലവായിട്ടുണ്ട്. വെന്റിലേറ്ററില്‍ ആറ് ദിവസമാണ് അമ്മച്ചി കിടന്നത്. വലിയൊരു തുക അവിടെ തന്നെ വേണ്ടി വന്നു. ആദ്യം തന്നെ അമ്പതിനായിരം രൂപ കെട്ടിവെക്കാന്‍ പറഞ്ഞു. പിന്നെ പതിനായിരവും പതിനെട്ടായിരവുമൊക്കെയാണ് ബില്ല് വരുന്നത്. ഞാനും ചേട്ടനും മത്സ്യ തൊഴിലാളികളാണ്. ഞങ്ങളെക്കൊണ്ട് കൂട്ടിയാല്‍ കുറച്ചേ കൂടുകയുള്ളൂ. കുറേ പേര്‍ സഹായിച്ചുവെന്നാണ് മകന്‍ പറയുന്നത്.

ബാല സാറിനെ ഞാന്‍ വിളിച്ചപ്പോള്‍ പത്ത് മിനുറ്റിനുള്ളില്‍ വരാന്‍ പറഞ്ഞു. ചെന്നപ്പോള്‍ പതിമൂവായിരം രൂപയുടെ ചെക്ക് തന്നു. പ്രേം കുമാര്‍ സാറും സഹായിച്ചു. പ്രേക്ഷകര്‍ അവരെക്കൊണ്ട് പറ്റുന്നത് പോലെ സഹായിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തോളം നാട്ടുകാര്‍ മാത്രം പിരിച്ച് തന്നിട്ടുണ്ട്. നമുക്ക് ചെലവ് ഒരുപാടുണ്ട്. നമ്മളേക്കൊണ്ട് കൂട്ടിയാല്‍ കൂടാത്തത് ആയിപ്പോയെന്നാണ് മകന്‍ പറയുന്തന്.

ഒരു പ്രശ്‌നം കഴിഞ്ഞ് വന്നതാണ്. പെട്ടെന്നായിരുന്നു സുഖമില്ലാതാകുന്നത്. ന്യുമോണിയായിപ്പോകുമെന്ന് കരുതിയിരുന്നില്ല. ഓസ്‌ട്രേലിയയില്‍ ഷൂട്ടിന് പോകാന്‍ റെഡിയായി കൊണ്ടിരിക്കുകയായിരുന്നു. ഹൃദയ സംബന്ധമായിരുന്ന രോഗത്തിന്റെ ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ശ്വാസ കോശത്തില്‍ കഫം കെട്ടി നിക്കുന്നതും ന്യുമോണിയയാകുന്നതും. എല്ലാം ഡോക്ടേഴ്‌സും കൈ ഒഴിഞ്ഞതായിരുന്നു. രണ്ട് വട്ടം ഹൃദയാഘാതത്തെ അതിജീവിച്ചതാണ്.

Molly Kannamally

നേരത്തെ മമ്മൂട്ടി കുറേ സഹായിച്ചിരുന്നുവല്ലോ എന്ന ചോദ്യത്തിനും മകന്‍ മറുപടി പറയുന്നുണ്ട്. മമ്മൂട്ടി സഹായിച്ചുവെന്ന് എല്ലായിടത്തും പറഞ്ഞതാണ്. പത്തോ പതിനഞ്ചോ ലക്ഷം തന്നുവെന്നാണ് പ്രേക്ഷകര്‍ കരുതിയിരുന്നത്. സത്യത്തില്‍ അമ്പതിനായിരം രൂപയാണ് ഞങ്ങള്‍ക്ക് കിട്ടിയതെന്നാണ് മോളിയുടെ മകന്‍ പറയുന്നത്.

മമ്മൂട്ടി പൈസ തന്നിട്ടുണ്ടല്ലോ എന്ന് പറഞ്ഞ് സഹായിക്കാന്‍ വന്നവര്‍ പോലും സഹായിക്കാതെ പോയിട്ടുണ്ട്. പക്ഷെ അതിന്റെ സത്യാവസ്ഥ പിന്നീ് എല്ലാവരോടും പറഞ്ഞു. അന്നും ഞങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയാണ് ചിലവ് വന്നത്. ഞങ്ങള്‍ രണ്ടു പേരും തന്നെയാണ് കഷ്ടപ്പെട്ട് ആ പണമുണ്ടാക്കിയത്. ഈ ഘട്ടത്തില്‍ ഞങ്ങളെ ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ടെന്നും മകന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button