NationalNewsPolitics

തിരഞ്ഞെടുപ്പ് സമയത്ത് ഒന്നു പറയുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് ബി.ജെ.പിയ്ക്ക്‌: മമത ബാനർജി

ഷില്ലോങ്: തിരഞ്ഞെടുപ്പ് സമയത്ത് ഒന്നു പറയുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് ബിജെപി.ക്കെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി. ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു മാത്രമാണ് കേന്ദ്രസർക്കാർ പണം നൽകുന്നതെന്നും തൃണമൂലിന് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് അവർ പറഞ്ഞു. മേഘാലയയിലെ നോർത്ത് ഗാരോ ഹിൽസ് ജില്ലയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കുന്ന ഒരേയൊരു പാർട്ടി തൃണമൂൽ കോൺഗ്രസാണെന്നും മമത പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റുന്ന പാർട്ടിയാണ് തങ്ങളുടെതെന്നും മമത അവകാശപ്പെട്ടു. ബിജെപി.ക്ക് ഇരട്ട മുഖമാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഒന്നു പറയും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വേറൊന്ന് പ്രവർത്തിക്കുകയും ചെയ്യും.

മേഘാലയയിൽ കഴിഞ്ഞ അഞ്ചുവർഷമായി എൻ.പി.പി. പാർട്ടി ചെയ്തതെന്താണ്? ചെയ്ത പ്രവർത്തനങ്ങളുടെ രേഖ കാണിക്കാൻ അവരെ വെല്ലുവിളിക്കുന്നു. വർഷമിത്ര കഴിഞ്ഞിട്ടും മേഘാലയയിലെ വീടുകളിൽ വൈദ്യുതിയെത്താത്തതെന്തുകൊണ്ടാണ്? യുവ തലമുറയ്ക്ക് തൊഴിലവസരങ്ങൾ ലഭിക്കാത്തതെന്തുകൊണ്ടാണ്? അഴിമതി നിറഞ്ഞ ഈ ഭരണത്തിൽനിന്നുള്ള ഒരു മാറ്റമാണ് ആഗ്രഹിക്കുന്നതെങ്കിൽ ടി.എം.സി. മാത്രമാണ് വിശ്വാസയോഗ്യമായ ഒരു ബദലെന്നും അവർ വ്യക്തമാക്കി.

അൻപതിനായിരത്തോളം പേർ പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു മമതയുടെ പ്രസംഗം. തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും മമതയോടൊപ്പമുണ്ടായിരുന്നു. മേഘാലയയിൽ ഫെബ്രുവരി 27-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയാണ് തൃണമൂൽ കോൺഗ്രസ് വെച്ചുപുലർത്തുന്നത്. 2021-ൽ മേഘാലയയിലെ 17 കോൺഗ്രസ് എംഎ‍ൽഎ.മാരിൽ 12 പേരും തൃണമൂലിനൊപ്പം ചേർന്നിരുന്നു. 60 അംഗ മേഘാലയ നിയമസഭയിലെ മുഖ്യ പ്രതിപക്ഷ പാർട്ടിയായിരുന്നു കോൺഗ്രസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button