അടിതടവുകള്‍ പയറ്റി മമ്മൂട്ടി; ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി മാമാങ്കം ടീസര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആരാധകര്‍ക്ക് ആവേശമായി ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചാവേറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തെത്തി പോസ്റ്ററുകളും മറ്റും നേരത്തെ തന്നെ വൈറലായിരുന്നു. ഒരു മിനിട്ട് മുപ്പത് സെക്കന്റുള്ള ടീസറാണ് പുറത്തെത്തിയത്.
ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും പുറത്തെത്തിയിട്ടില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് പിള്ളയുടേതാണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, അജയ് ഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം ഒരുക്കുന്നത്. സചിത് ബല്‍ഹാരയും അങ്കിത് ബല്‍ഹാരയും ചേര്‍ന്നാണ് പശ്ചാത്തല സംഗീതം ഒരുക്കുക.
അതേസമയം മാമാങ്കം മലയാളത്തിലെ ബാഹുബലി അല്ലെന്ന് സംവിധായകന്‍ പദ്മകുമാര്‍ പറയുന്നു. മലയാളസിനിമയുടെ പരിമിതിയില്‍നിന്നുകൊണ്ട് ചരിത്രത്തോട് നീതിപുലര്‍ത്തി ഒരുക്കുന്ന വാര്‍ ഫിലിമായിരിക്കും മാമാങ്കം. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന യുദ്ധവും പ്രണയവും സംഗീതവും എല്ലാമുള്ളൊരു സിനിമ. ബാഹുബലി പോലൊരു ചിത്രമല്ല മാമാങ്കം. ചിത്രത്തെ ഇമോഷണല്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ പരിഗണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാചി തെഹ്ലാന്‍, മോഹന്‍ ശര്‍മ, സിദ്ദിഖ്, അനു സിതാര, മാളവിക മേനോന്‍, കനിഹ, സുരേഷ് കൃഷ്ണ, മണിക്കുട്ടന്‍, മണികണ്ഡന്‍, സുധേവ് നായര്‍, ഇനിയ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.