മാമാങ്കത്തില്‍ അനുസിത്താരയുടെ വസ്ത്രമേത്,ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
കൊച്ചി: മമ്മൂട്ടി നായകനായ മാമാങ്കം സിനിമ പുറത്തിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിയ്ക്കുന്നത്.ചിത്രത്തിന്റെ പാട്ടുകളുംട്രെയിലറും പുറത്തിറക്കിയ മമ്മൂട്ടി മാമാങ്കം ഒരു പൂര്‍ണ പ്രകൃതിദത്ത ചിത്രമായിരിയ്ക്കുമെന്ന വാക്കാണ് നല്‍കിയത്. പീരിയോഡിക് ചിത്രമാണെങ്കിലും സാങ്കേതിക സംവിധാനങ്ങളുടെ അമിത ഉപയോഗമില്ലാതെ തന്നെ ചിത്രം ഭംഗിയായി ചിത്രീകരിച്ചിരിയ്ക്കുന്നുവെന്നും താരം പറഞ്ഞു.
ഇതിനിടെയാണ് ചിത്രത്തിലെ ഒരു അഭിനേതാവായ അനു സിത്താരയുടെ വേഷത്തേപ്പറ്റി ചര്‍ച്ചയുയര്‍ന്നിരിയ്ക്കുന്നത്.പഴയകാലത്തിന്റെ കഥയായതുകൊണ്ടുതന്നെ വേഷവിധാനങ്ങള്‍ ഏതു തരത്തിലുള്ളതായിരിയ്ക്കുമെന്നാണ് ആശങ്കയാണ് ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ തന്നെ മനസിലേക്ക് എത്തിയതെന്ന് അനു സിത്താര പറയുന്നു.വടക്കന്‍ പാട്ടുകള്‍ പ്രമേയമായ സിനിമകളിലും പീരിയോഡിക് സിനിമകളിലുമെല്ലാം അര്‍ദ്ധ നഗ്നവേഷങ്ങളിലാണ് പലപ്പോഴും നടിമാര്‍ പ്രത്യക്ഷപ്പെട്ടിരിന്നത്.ശരീരവടിവുകളും മറ്റും പ്രകടമാക്കുന്ന വേഷത്തെ എതിര്‍ക്കാന്‍ പലപ്പോഴും നടിമാര്‍ക്ക് കഴിയാറുമില്ല.
മാമാങ്കത്തില്‍ തനിയ്ക്ക് സൗകര്യപ്രദമായ വസ്ത്രങ്ങളാണ് സംവിധായകന്‍ ഒരുക്കിയതെന്നാണ് നടി പറയുന്നത്.വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ തനിക്ക് ഷൂട്ട് ഉണ്ടായിരുന്നുള്ളുൂ. മാമാങ്കം പോലൊരു വലിയ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.
എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍, എന്നിങ്ങനെ വലിയ ഒരു താര നിര അണിനിരക്കുന്നുണ്ട്.