നായകന്മാര്‍ക്കും സംവിധായകര്‍ക്കും ഒപ്പം കിടക്ക പങ്കിടാത്തതിന്റെ പേരില്‍ ഒരുപാട് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് മല്ലിക ഷെരാവത്ത്
ഗ്ലാമര്‍ നടി എന്നതിന് പുറമെ ശക്തമായ നിലപാടുകള്‍ കൊണ്ടു ശ്രദ്ധേയയ നടിയാണ് മല്ലിക ഷെരാവത്ത്. തന്റെ നിലപാടുകളുടേയും അഭിപ്രായങ്ങളുടേയും പേരില്‍ പല പ്രോജക്ടുകളും നഷ്ടമായിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് മല്ലിക. നായകന്മാര്‍ പലപ്പോഴും തനിക്ക് പകരം അവരുടെ കാമുകിമാരെ അഭിനയിപ്പിച്ചിട്ടുണ്ട്. അങ്ങനെ 20-30 സിനിമകള്‍ നഷ്ടമായിട്ടുണ്ട്.
നായകന്മാരുമായും സംവിധായകരുമായി ശരീരം പങ്കിടാന്‍ തയാറാകാതിരുന്നത് കൊണ്ടും തനിക്ക് ഒട്ടേറെ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുകയും ചെയ്താല്‍ ദുര്‍നടത്തക്കാരിയാണെന്ന് മുദ്ര കുത്തുന്നവരാണ് കൂടുതല്‍. സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ കണ്ട് ജീവിതത്തിലും എളുപ്പത്തില്‍ വഴങ്ങുന്നവളാണ് ഞാനെന്ന് കരുതി എന്നെ സമീപിച്ചവര്‍ നിരവധി പേരാണ്. മല്ലിക തുറന്നടിക്കുന്നു.
നിങ്ങള്‍ക്ക് സ്‌ക്രീനില്‍ അഴിഞ്ഞാടാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങളോടൊപ്പം കിടക്ക പങ്കിടരുതോയെന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. ദുര്‍നടത്തിപ്പുക്കാരിയായ സ്ത്രീയായതിനാല്‍ അമിസ്വതന്ത്ര്യമെടുക്കാമെന്ന് ചിന്തിച്ച് പല സംവിധായകരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും മല്ലിക പറയുന്നു.