ബംഗളൂരു: കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി, പിജി ഗവേഷക വിദ്യാര്‍ഥികളാണ് കേരളത്തിലേക്ക് സുരക്ഷിതമായി എത്താനാകാതെ കുടുങ്ങിക്കിടക്കുന്നത്. തങ്ങളെ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാര്‍ഥികളും ഇവരുടെ കുടുംബങ്ങളും ആവശ്യപ്പെടുന്നത്.
450 ഓളം സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളാണ് കല്‍ബുര്‍ഗിയില്‍ കുടുങ്ങിയത്. സര്‍വകലാശാലയുടെ 20 കിലോമീറ്റര്‍ അകലെയാണ് കഴിഞ്ഞ ദിവസം കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ മൂന്ന് ദിവസത്തിനകം താമസം ഒഴിയണമെന്ന് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളെ അറിയിച്ചു. താമസ സ്ഥലം ഒഴിയേണ്ടി വന്നാല്‍ സുരക്ഷിതമായി എങ്ങനെ നാട്ടിലെത്താന്‍ കഴിയുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.