KeralaNewspravasi

ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു

മസ്ക്കറ്റ്:ഒമാനിലെ റുസ്താഖ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാൽ (32) കൊവിഡ് ബാധിച്ച് മരിച്ചു.  കോഴിക്കോട് സ്വകാര്യ  ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ. മസ്തിഷ്കാഘാതവും വൃക്കകളുടെ പ്രവർത്തനം തകരാറിലാവുകയും ചെയ്തതോടെ ഡയാലിസിസ് ആരംഭിച്ചിരുന്നെങ്കിലും സാച്യുറേഷൻ കുറഞ്ഞത് ആരോഗ്യസ്ഥിതി മോശമാക്കി.കോഴിക്കോട് എകരൂൽ സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു മകളുണ്ട്.

ഒമാനില്‍ 72 മണിക്കൂറിനിടെ 37 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2006 പേര്‍ക്കാണ് പുതിയതായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പ്രസ്‍താവന പുറത്തിറക്കിയത്. ഒമാനില്‍ ഇതുവരെ 2,01,350 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,84,647 പേര്‍ രോഗമുക്തരായി. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 92 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.

ഇതുവരെ 2,120 പേര്‍ക്കാണ് കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇവരടക്കം ആകെ 752 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 275 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്

കൊവിഡ് വ്യാപനം വർദ്ധിച്ചതിനേത്തുടർന്ന് രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ മ​സ്​​ക​ത്തി​ലും സ​ലാ​ല​യി​ലും ബ​സ്​ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ഒമാൻ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അറിയിച്ചിരുന്നു.ഞാ​യ​റാ​ഴ്​​ച മു​ത​ൽ പെ​രു​ന്നാ​ൾ കാ​ല ലോ​ക്​​ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന മേ​യ്​ 15വ​രെ​യാ​ണ്​ മു​വാ​സ​ലാ​ത്ത്​ ബ​സ്​ സർവീസുകൾ റദ്ദാക്കിയത്.

ന​ഗ​ര​ത്തി​ലെ ബ​സു​ക​ൾ​ക്കു​പു​റ​മെ ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സു​ക​ളാ​യ മ​സ്​​ക​ത്ത്​-​റു​സ്​​താ​ഖ്, മ​സ്​​ക​ത്ത്​-​സൂ​ർ, മ​സ്​​ക​ത്ത്​-​സ​ലാ​ല എ​ന്നി​വ​യും റ​ദ്ദാ​ക്കിയതായി അറിയിക്കുകയുണ്ടായി.

മ​റ്റു റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സ്​ സ​മ​യ​ത്തി​ൽ മാ​റ്റം വരുന്നതാണ്. പു​തു​ക്കി​യ സ​മ​യ​ക്ര​മം വ്യ​ത്യ​സ്​​ത സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മു​വാ​സ​ലാ​ത്ത്​ പു​റ​ത്തു​വി​ടും. വി​വ​ര​ങ്ങ​ള​റി​യാ​ൻ 24121555, 24121500 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അറിയിക്കുകയുണ്ടായി. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ്യാ​പാ​ര​വി​ല​ക്കും രാ​ത്രി​കാ​ല സ​ഞ്ചാ​ര വി​ല​ക്കും ആ​രം​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മു​വാ​സ​ലാ​ത്ത്​ ബ​സ്​ സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കു​ന്ന​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker