ലണ്ടന്‍: ഒമാനിലുള്ള പ്രവാസി മലയാളിക്ക് പിന്നാലെ ബ്രിട്ടനിലുള്ള മലയാളി നഴ്സിനും കോവിഡ്-19 സ്ഥിരീകരിച്ചു. ന്യൂകാസിലിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ ഇതുവരെ 3,269 പേര്‍ക്ക് രോഗബാധിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് വ്യാഴാഴ്ച മാത്രം 44 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 144 ആയി.
അതേസമയം സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി ചികിത്സയിലാണ്. പനിയും ചുമയും അനുഭവപ്പെട്ട അദ്ദേഹത്തിന്റെ പരിശോധനാ സാമ്പിളുകള്‍ എടുത്തിരുന്നു. വ്യാഴാഴ്ചയാണ് ആരോഗ്യവകുപ്പ് രോഗവിവരം സ്ഥിരീകരിച്ചത്. ഇതോടെ ഒമാനില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News