ദുബായ്:കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ഉമ്മുൽഖുവൈൻ കടലിൽ മുങ്ങിമരിച്ചു. ഭർത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കവേയായിരുന്നു യുവതി അപകടത്തിൽപെട്ടത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. അജ്മാനിലാണ് റഫ്സയും കുടുംബവും താമസിക്കുന്നത്. ഷാർജ എത്തിസലാത്തിൽ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ്സയുടെ ഭർത്താവ് മഹ്റൂഫ് പുള്ളറാട്ട്. എട്ടും നാലും വയസ്സുള്ള കുട്ടികളുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക, സാമൂഹിക പ്രവർത്തകരായ അഷറഫ് താമരശ്ശേരി, റാഷിദ് പൊന്നാണ്ടി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News