നെഹ്‌റു ട്രോഫി വള്ളംകളി സംപ്രേഷണം ചെയ്യാന്‍ മലയാളം മാധ്യമങ്ങള്‍ക്ക് വിലക്ക്; നടപടി ടൂറിസം വകുപ്പിന്റേത്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് സംപ്രേഷണം ചെയ്യുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്ക് വിലക്ക്. ടൂറിസം വകുപ്പാണ് സംപ്രേഷണാവകാശം സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയത്. പൊതുപണം ചാനലിന് നല്‍കിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. എതിര്‍പ്പുമായി ചുണ്ടനിതര വള്ളങ്ങള്‍ രംഗത്തെത്തി. ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമിടെ ഇന്ന് നെഹ്റു ട്രോഫി വള്ളംകളി നടക്കാനിരിക്കെയാണ് മലയാളം ചാനലുകള്‍ക്ക് സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിലക്ക് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല.
കേരളം രണ്ടാം പ്രളയത്തിന് സാക്ഷിയായപ്പോള്‍ നെഹ്റു ട്രോഫി വള്ളംകളി നടക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ പ്രശ്നങ്ങള്‍ ഉടലെടുക്കാത്തതിനാല്‍ വള്ളംകളി നടത്താന്‍ ടൂറിസം വകുപ്പ് തീരുമാനിക്കുകയായിരുന്നു. മുഖമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരോടൊപ്പം മുഖ്യാഥിതിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പങ്കെടുക്കും.