നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി; വധു ആരാണെന്നറിയേണ്ടേ
നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. സ്വന്തം നട്ടുകാരി കൂടിയായ ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. രഞ്ജിത്- മമ്മൂട്ടി ചിത്രമായ ബ്ലാക്ക് എന്ന സിനിമയിലൂടെയാണ് അനൂപ് ചന്ദ്രന്‍ വെള്ളിത്തിരയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധേയനായി.
കഴിഞ്ഞ ജൂണിലായിരുന്നു അനൂപിന്റെയും ലക്ഷ്മിയുടേയും വിവാഹ നിശ്ചയം നടന്നത്.വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അനൂപ് ചന്ദ്രന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ മുമ്പ് ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തില്‍ അനൂപ് ചന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് രസതന്ത്രം, വിനോദയാത്ര, മിന്നാമിന്നിക്കൂട്ടം, റണ്‍ ബേബി റണ്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, മാണിക്യക്കല്ല്, പാസഞ്ചര്‍, ഡാഡി കൂള്‍, നീലാംബരി, ബനാറസ് തുടങ്ങി നിരവധി ചിത്രങ്ങളിലും അനൂപ് അഭിനയിച്ചിട്ടുണ്ട്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസിലും അനൂപ് മത്സരാര്‍ത്ഥിയായിരുന്നു.