
ഇടുക്കി: തൊടുപുഴയില്‍ നാട്ടുകാരെ ആശങ്കയിലാക്കി വീടിന്റെ വാതിലില്‍ ചോരപ്പാടുകള്‍ പറ്റിയതെന്ന് തോന്നുന്ന കുറിപ്പ് കണ്ടെത്തി. തുണ്ടു കടലാസില്‍ തയ്യാറാക്കിയ കുറിപ്പാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയത്.
തൊടുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തുള്ള തച്ചേട്ട് നഗറിലെ ജി. ബിജുമോന്റെ വീടിന്റെ വാതിലിലാണ് ദുരൂഹത നിറഞ്ഞ കുറിപ്പ് കണ്ടെത്തിയത്. സമീപത്തായി ഭിത്തിയില്‍ വിരലടയാളങ്ങളുമുണ്ട്. കത്തില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ല.
അതേസമയം വ്യക്തിവൈരാഗ്യം മൂലം ആരെങ്കിലും ചെയ്തതാകാമെന്നും സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞു. കത്തിലുള്ളത് ചോരപ്പാടുകളല്ലെന്നും, പ്രദേശത്ത് സി.സി ടി.വി കാമറ വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News