‘മിറർ സെൽഫി’ ഹോട്ട് ലുക്കിൽ മാളവിക ജയറാം, ചിത്രം വൈറൽ
കൊച്ചി:പർവതിയുടേയും ജയറാമിന്റെയും മകൾ ചക്കി എന്ന മാളവിക ജയറാമിന്റെ സിനിമ അരങ്ങേറ്റം മലയാളികളുടെ ഒരു സ്വപ്നമാണ്. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ മാളവിക നിറഞ്ഞുനിൽക്കാറുണ്ട്. എന്നാൽ സിനിമയേക്കാൾ തനിക്ക് മോഡലിങാണ് താൽപര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലയെന്നുമാണ് മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിടാറുണ്ട് . ഇപ്പോഴിതാ തന്റെ ഒരു മിറർ സെൽഫി താരം പങ്കുവെച്ചിരിക്കുകയാണ്. ഹോട്ട് ലുക്കിലുള്ള മാളവികയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. നിരവധി ആരാധകരാണ് കമന്റുമായെത്തുന്നത്.
വൈകാതെ തന്നെ മകള്‍ സിനിമയിലേക്കെത്തുമെന്നായിരുന്നു ഇടയ്ക്ക് ജയറാം പറഞ്ഞത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മാളവികയെ ആയിരുന്നു. സിനിമയുടെ കഥയൊക്കെ കേട്ടുവെങ്കിലും താന്‍ നായികയായി അഭിനയിക്കാനായിട്ടില്ലെന്നായിരുന്നു മാളവിക പറഞ്ഞത്. അതിന് ശേഷമായാണ് ചിത്രത്തിലേക്ക് കല്യാണി പ്രിയദര്‍ശനെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷത്തിലെത്തിയിരുന്നു.
തമിഴ് സിനിമയില്‍ നിന്നും അവസരം ലഭിച്ചിരുന്നു. ജയം രവിയായിരുന്നു വിളിച്ചത്. അതും സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ ഇഷ്ടം പോലെ കഥകള്‍ കേള്‍ക്കുന്നുണ്ട്. വൈകാതെ തന്നെ അത് സംഭവിക്കുമെന്നുമായിരുന്നു മാളവിക പറഞ്ഞത്. വിജയ് യുടെ കട്ട ഫാനായ മാളവിക മലയാളത്തില്‍ ഉണ്ണി മുകുന്ദനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു. തന്റെ ഉയരത്തിന് അനുയോജ്യനായ നായകനാണ് ഉണ്ണി എന്നായിരുന്നു താരപുത്രി പറഞ്ഞത്.
ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തിൽ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. മായം സെയ്‍തായ് പൂവെ എന്ന മ്യൂസിക്കൽ ആൽബത്തിൽ മാളവിക നായികയായി എത്തിയിരുന്നു. അശോക് ശെൽവനാണ് നായകനായി അഭിനയിച്ചത്. . എന്തായാലും മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം മാളവികയുടെ അരങ്ങേറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ്.