KeralaNews

പാണക്കാട്ട് തങ്ങളുടെ കാര്‍മ്മികത്വത്തില്‍ വിവാഹം നടത്താമെന്ന് വാഗ്ദാനം നല്‍കി കമിതാക്കളെ വേര്‍പെടുത്തി,യുവതിയെ ഒരു മാസം താമസിപ്പിച്ചത് മാനസികാരോഗ്യകേന്ദ്രത്തില്‍,കോടതി ഇടപെടലില്‍ ഒടുവില്‍ കാമുകിയ്ക്കും കാമുകനും പ്രണയസാഫല്യം,മലപ്പുറത്തെ ദുരഭിമാന പീഡനത്തിന്റെ കഥകളിങ്ങനെ

പെരിന്തല്‍മണ്ണ: പ്രണയ ബന്ധത്തിന്റെ പേരില്‍ യുവതിയ്ക്ക് ബന്ധുക്കളുടെ പീഡനം. ഒടുവില്‍ കാമുകന്റെ പരാതിയേത്തുടര്‍ന്ന് കോടതിയിടപെടലില്‍ ഇരുവരും ഒന്നായി.സിനിമാകാഥയേവെല്ലുന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ചെറുകര സ്വദേശിനിയ്ക്ക് കാമുകനുമായി ഒന്നിയ്ക്കാന്‍ കഴിഞ്ഞത്.

മുക്കത്തെ സ്വകാര്യ ദന്തല്‍ കോളേജില്‍ ബി.ഡി.എസിന് പഠിക്കുന്ന സാബിക്ക പെണ്‍കുട്ടി ഏഴുവര്‍ഷമായി തൃശൂര്‍ വരന്തരപ്പള്ളി സ്വദേശിയായ ഗഫൂര്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിന് സാമ്പത്തിക ശേഷിയില്ലെന്നും സൗന്ദര്യം കുറവാണെന്നും പറഞ്ഞാണ് വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു.

യുവാവിനൊപ്പം താമസിച്ചുവന്നിരുന്ന യുവതി സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതയാകാന്‍ അപേക്ഷ നല്‍കിയപ്പോള്‍ ബന്ധുക്കള്‍ തന്ത്രപൂര്‍വ്വം ഇടപെട്ടു. പാണക്കാട് തങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വീട്ടുകാര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി.പിന്നീട് യുവതിയേക്കുറിച്ച് വിവരങ്ങളില്ലായിരുന്നു. നവംബര്‍ 5 മുതല്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഗഫൂര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും പിതാവ് യുവതിയെ ഹാജരാക്കാന്‍ തയ്യാറായില്ല. എന്നാല്‍ അന്വേഷണത്തില്‍ യുവതി കൂത്താട്ടുകുളത്തെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടെന്ന് കണ്ടെത്തുകയും പോലീസെത്തി മോചിപ്പിക്കുകയും ചെയ്തതോടെയാണ് പീഡനം പുറംലോകം അറിയുന്നത്.ഇടുക്കി ജില്ലയിലെ മാനസിക ചികിത്സാ കേന്ദ്രത്തിലും പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ഗഫൂറിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും പെണ്‍കുട്ടിയെ പാര്‍പ്പിച്ച മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെയും പെരിന്തല്‍മണ്ണ പോലീസ കേസ്് രജിസ്റ്റര്‍ ചെയ്ത ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button