മലപ്പുറം: ജില്ലയിൽ നാലുപേർകൂടി കോവിഡ് 19 സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. നാലു പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിൽ എത്തിയവരാണ്.
1. വഴിക്കടവ് മടപ്പൊയ്ക സ്വദേശി 25 വയസ്സ്. മെയ് 13ന് മുംബൈയിൽ നിന്ന് എത്തി. മെയ് 14 മുതൽ മഞ്ചേരി മെഡിക്കൽ കോളേജിൽ .
2. വളാഞ്ചേരി വടക്കുംപുറം സ്വദേശി. മെയ് 14 ന് മുംബൈയിൽ നിന്ന് എത്തി. രോഗ ലക്ഷണങ്ങളെ തുടർന്ന് അന്ന് തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ യിൽ പ്രവേശിപ്പിച്ചു.
3.താനാളൂർ സ്വദേശി 33കാരൻ. മെയ് 6ന് കോയമ്പത്തൂരിൽ നിന്ന് എത്തി. രോഗ ലക്ഷണങ്ങളെ തുടർന്ന് മെയ് 14ന് മഞ്ചേരി മെഡിക്കൽ കോളേജിൽ.
4. എടപ്പാൾ കോലൊളമ്പ് സ്വദേശി 23കാരൻ. മെയ് 14ന് ചെന്നൈയില് നിന്ന് വളാഞ്ചേരിയിലെത്തി. അന്ന് തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News