ആഷിക് അബുവിന്റെ ആശയങ്ങള്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്; വിവാദങ്ങളോട് പ്രതികരിച്ച് നടി മാലാ പാര്‍വ്വതി
കൊച്ചി: സംവിധായകന്‍ ആഷിക്ക് അബുവിന് നേരെ നടക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി മാലാ പാര്‍വ്വതി. ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവര്‍ക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ വിവാദത്തിനു ഒരു അര്‍ഥവുമില്ലെന്ന് മാലാ പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
മാലാ പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…
‘ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവര്‍ക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ വിവാദത്തിനു ഒരു അര്‍ഥവുമില്ല. പ്രത്യേകിച്ച്, പണം ഇടപാടില്‍ തരികിട കാണിച്ചു എന്ന് ആഷിക്കിനെ ദൂരെ നിന്ന് അറിയുന്നവര്‍ പോലും വിശ്വസിക്കില്ല. സന്ദീപ് വാരിയര്‍ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? ഈ സ്വാധീനം ഇങ്ങനെ പോയാല്‍ പറ്റില്ല അല്ലെ? എല്ലാ ഫാസ്സിറ്റ് പ്രസ്ഥാനങ്ങള്‍ക്കും ഈ കൂട്ടായ്മ ഒരു പാരയാണെന്ന തിരിച്ചറിവാകും”
അതേസമയം, കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീത നിശയുടെ പണമിടപാടുകളെപ്പറ്റി ഔദ്യോഗിക അന്വേഷണം നടത്തി ജനങ്ങളെയും മാധ്യമങ്ങളെയും നിജസ്ഥിതി ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകര്‍ മുഖ്യമന്ത്രിക്കു കത്തയച്ചു.