Home-bannerKeralaNews

കൊവിഡ് പരിശോധന സൗജന്യമാക്കണം: സുപ്രീം കോടതി,കേന്ദ്രത്തിന്റെ അഭിപ്രായം തേടി

ന്യൂഡല്‍ഹി കൊവിഡ് 19 പരിശോധനാ സൗകര്യം രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ലഭ്യമാക്കാന്‍ സുപ്രീംകോടതി ഉത്തരവ്.ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ലാബുകളില്‍ മാത്രം നടത്തിയ പരിശോധനകള്‍ക്ക് സ്വകാര്യ ലാബുകള്‍ക്കും കേന്ദ്രം അനുമതി നല്‍കിയിരുന്നു. 4500 രൂപ മുതലാണ് ഇതിന് ലാബുകള്‍ രോഗികളില്‍ നിന്ന് ഈടാക്കുന്നത്.

ഇത്തരത്തില്‍ പൗരന്‍മാര്‍ക്കുള്ള പരിശോധനാ ഫീസ്, സര്‍ക്കാര്‍ ലാബുകള്‍ക്ക് നല്‍കുന്നതിനുള്ള സാധ്യതകള്‍ വ്യക്തമാക്കാന്‍ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍,രവീന്ദ്രഭട്ട് എന്നിവരടങ്ങുന്ന ബഞ്ച് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.ഇത്തരത്തിലെ സംവിധാനം നിലവില്‍ വരുമ്പോള്‍ ജനങ്ങള്‍ പരിശോധനയ്ക്കായി ലാബുകളില്‍ പണം നല്‍കേണ്ടതില്ല.

മഹാമാരി പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ലാബുകള്‍ക്ക് ജനങ്ങളില്‍ നിന്ന് അമിതമായി പണം ഈടാക്കാന്‍ അനുവദിയ്ക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.ഇതു സംബന്ധിച്ച കോടതി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ സ്വികരീയ്ക്കുമെന്ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടയില്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ പര്യാപ്തമല്ലാത്തതിനാല്‍ കോവിഡ് -19 പരിശോധന നടത്താന്‍ സ്വകാര്യ ലാബുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം ബുധനാഴ്ച ഉച്ചവരെ 5194 കേസുകളും 149 മരണങ്ങളും ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ ആശുപത്രികള്‍ ശേഷിയില്‍ നിറഞ്ഞിരിക്കുകയാണെന്നും സര്‍ക്കാര്‍ ലാബുകളില്‍ സ്വയം പണം മുടക്കി പരശോധന നടത്തുന്നത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ടെന്നും ഹരജി അഭിഭാഷകന്‍ ശശാങ്ക് ദിയോ സുധി കോടതിയെ ബോധിപ്പിച്ചു.

ബദല്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ സ്വകാര്യ ലാബുകളില്‍ പണം നല്‍കി പരിശോധന നടത്താന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നു,രാജ്യമൊട്ടാകെ അടച്ചുപൂട്ടല്‍ നടത്തിയതിനേത്തുടര്‍ന്നുണ്ടാ സാമ്പത്തിക പ്രസിസന്ധിയ്ക്കിടെ പരിശോധനയ്ക്കുള്ള പണമുണ്ടാക്കുകയെന്നത് ജനങ്ങള്‍ക്ക് ദുഷ്‌കരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker