KeralaNews

കൊച്ചി എടയാർ വ്യവസായ മേഖലയിൽ വൻതീപ്പിടിത്തം

കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻതീപ്പിടിത്തം. തിന്നർ,റബ്ബർ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന രണ്ട് കമ്പനികൾ പൂർണമായും കത്തി നശിച്ചു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടവിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒറിയോൺ കെമിക്കൽസ്, ജനറൽ കെമിക്കൽസ് എന്നീ സ്ഥാപനങ്ങൾ പൂർണ്ണമായി കത്തി നശിച്ചു. ശ്രീ കൊവിൽ റബ്ബർ ഫാക്ടറി എന്ന സ്ഥാപനം ഭാഗികമായി കത്തി. മുപ്പതോളം ഫയർഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കൂർ പ്രയത്നിച്ചാണ് തീ അണച്ചത്. എറണാകുളം ജില്ലയിലെ യൂണിറ്റുകൾക്ക് പുറമേ ആലപ്പുഴ, തൃശൂർ, കോട്ടയം ജില്ലകളിലെ ഫയർഫോഴ്‌സ് യൂണിറ്റുകളും തീ അണയ്ക്കാൻ എത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker