തിരുവനന്തപുരം:മണിയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തി. മണിയുടെ മുഖചിത്രം ആൾകുരങ്ങിന്റെ ചിത്രത്തോട് ചേർത്തുവച്ചായിരുന്നു മാർച്ച്. കെ.കെ. രമയെ അധിക്ഷേപിച്ചതിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിത്രം ഒളിപ്പിച്ചു.
എം.എം.മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. മണിയുടെ പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ആവശ്യം പരിശോധിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മറുപടി നല്‍കി. ഇത് ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, പുരോഗമന ആശയങ്ങളുള്ള കേരളത്തിന്‍റെ നിയമസഭയല്ല ഇതെന്നും പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News