FeaturedHome-bannerNationalNews

ശിവസേനയ്ക്ക് തിരിച്ചടി,മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച തന്നെ നടക്കും. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ നിർദേശം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി തയ്യാറായില്ല. ഗവർണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് ശിവസേന നൽകിയ ഹർജി കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഇത് വിശ്വാസ വോട്ടെടുപ്പിനെ ബാധിക്കില്ല. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പർദിവാല എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വിമത നേതാവ് ഏക്നാഥ് ഷിന്ദേ അടക്കം 16 സേന എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസിൽ ജൂലയ് 11 വരെ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീംകോടതിയുടെ ഇതേ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കറുടെ അയോഗ്യ നോട്ടീസിനെതിരെ ഷിന്ദേ നൽകിയ ഹർജിയിലായിരുന്നു ഈ ഉത്തരവ്. ഈ ഹർജി ജൂലായ് 12-ന് കോടതി വാദം കേൾക്കും. അതുവരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നായിരുന്നു ശിവസേനയുടെ ആവശ്യം. ഇത് സംബന്ധിച്ച് ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭു നൽകിയ ഹർജിയിയാണ് സുപ്രീംകോടതി തള്ളിയത്.

മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയാണ് ശിവസേന ഔദ്യോഗിക വിഭാഗത്തിനായി ഹാജരായത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത മഹാരാഷ്ട്ര ഗവർണർക്കും മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ വിമതശിവസേന നേതാവ് ഏക്നാഥ് ഷിന്ദേയ്ക്കും വേണ്ടി ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker