CrimeKeralaNewsRECENT POSTS
തിരുവനന്തപുരത്ത് എട്ടുവയസുകാരിയെ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചു
തിരുവനന്തപുരം: എട്ടു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തിരുവനന്തപുരത്ത് മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലംകോണം ജുമാ മസ്ജിദിലെ അധ്യാപകന്‍ കരകുളം അഴീക്കോട് മലയത്ത് പണയില്‍ സജീന മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ് തൗഫീക്ക് അല്‍ഖാദി(24)നെയാണ് വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലയളവില്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് മൊഴി. പീഡനവിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴിനല്‍കിയിരുന്നു. വിളപ്പില്‍ശാല സി.ഐ. സജിമോന്‍, എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News