റായ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഒമ്പത് വയസുകാരിയായ പെണ്‍കുട്ടിയെ 25 കാരനായ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയേയും സഹോദരിയേയും അറബി പഠിപ്പിക്കാനായി എത്തിയതായിരുന്നു മദ്രസ അധ്യാപകന്‍. കഴിഞ്ഞ 15 ദിവസങ്ങളില്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ക്ലാസെടുക്കാനെത്തിയിരുന്നു. ഞായറാഴ്ച്ച ക്ലാസെടുക്കാനെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞു.
അവശയായ പെണ്‍കുട്ടി പിന്നീട് മാതാപിതാക്കളെ വിവരം അറിയിച്ചു. മാതാപിതാക്കളാണ് മദ്രസ അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഐ പി സി സെക്ഷന്‍ 376, 506 എന്നീ വകുപ്പുകള്‍ പ്രകാരവും പോക്സോ വകുപ്പ് ചുമത്തിയുമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News