KeralaNewsRECENT POSTS
വാളയാറില്‍ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം: എം.ടി രമേശ്
തിരുവനന്തപുരം: വാളയാറില്‍ നടന്നത് ദളിത് പെണ്‍കുട്ടികളുടെ ആത്മഹത്യയല്ലെന്നും സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ട സ്ഥിതിയ്ക്ക് കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേരളപിറവി ദിനമായ നാളെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെയാണ് ഉപവാസം. കുമ്മനം രാജശേഖരനൊപ്പം ബിജെപി സംസ്ഥാന നേതാക്കളും സാംസ്‌കാരിക നായകന്മാരും പങ്കെടുക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News