കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡിയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് എം.ശിവശങ്കര്‍. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി നാളെ വിധി പറയാനിരിക്കെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയിലാണ് ശിവശങ്കര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
സ്വപ്നയും വേണുഗോപാലും ശിവശങ്കറുമായി നടത്തിയ വാട്ട്‌സ്ആപ് സന്ദേശങ്ങളുടെ പൂര്‍ണ്ണരൂപം സഹിതമാണ് ശിവശങ്കര്‍ കോടതിയില്‍ വിശദീകരണം കൊടുക്കുകയുണ്ടായത്. തന്റെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു വിധത്തിലും ബന്ധമില്ലെന്ന് ശിവശങ്കര്‍ അറിയിച്ചു.
നിലവില്‍ ശിവശങ്കറിനെ കസ്റ്റംസ് കാക്കനാട് ജില്ലാ ജയിലില്‍ ചോദ്യം ചെയ്യുകയാണ്. ഉച്ചയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജില്ലാ ജയിലിലെത്തിയ ത്. വൈകുന്നേരം അഞ്ചുമണി വരെയാണ് കസ്റ്റംസിന് ചോദ്യം ചെയ്യാ9 അനുമതി നല്‍കിയിട്ടുള്ളത്.