‘ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ ആസ്വദിച്ചോണം’ കോണ്‍ഗ്രസിനെ ട്രോളി മണിയാശാന്‍
ഉപതെരെഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എം.എം മണി. ”ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ ആസ്വദിച്ചോണം-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നായിരുന്നു വൈദ്യുത മന്ത്രി എംഎം മണി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ഹൈബി ഈഡന്റെ ഭാര്യ ലിന്‍ഡ ഹൈബി ഈഡന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത റേപ് ജോക്ക് വിവാദമായിരുന്നു. ”വിധി ബലാത്സംഗം പോലെയാണ്, എതിര്‍ക്കാന്‍ കഴിയില്ലെങ്കില്‍ ആസ്വദിക്കുക” എന്നായിരുന്നു കൊച്ചിയിലെ വെള്ളക്കെട്ടിന്റെ സമയത്ത് സ്വന്തം വീട്ടില്‍ വെള്ളം കയറിയപ്പോള്‍ ലിന്‍ഡ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബലാത്സംഗത്തെ തമാശയായി കാണുന്ന ഈ പോസ്റ്റ് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അവര്‍ പോസ്റ്റ് പിന്‍വലിച്ച് ഖേദപ്രകടനവും നടത്തിയിരുന്നു. ലിന്‍ഡയുടെ പോസ്റ്റിനെക്കൂടി പരമാര്‍ശിക്കുന്ന നാനാര്‍ത്ഥ പരിഹാസമാണ് മണിയാശാന്‍ ഫേസ്ബുക്കില്‍ ഇട്ടത്.