കേരളം മുഴുവന്‍ ഓടിയെത്താനുള്ള ആരോഗ്യം ഇപ്പോഴും തനിക്കുണ്ട്; പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കുമെന്ന് എം.എം മണി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള സാധ്യത തള്ളാതെ മന്ത്രി എം.എം. മണി. കേരളം മുഴുവനും ഇപ്പോഴും ഓടിയെത്താനുള്ള ആരോഗ്യം തനിക്കുണ്ടെന്ന് മണി പറഞ്ഞു.

പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത്. പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കുമെന്നും മണി പറഞ്ഞു.