KeralaNewsRECENT POSTS
കന്നി മത്സരത്തില്‍ തന്നെ വിജയം; മന്ത്രി എം.എം മണിയുടെ കൊച്ചുമകന്‍ ഇനി മിസ്റ്റര്‍ ഇടുക്കി
ഇടുക്കി: വൈദ്യുതി മന്ത്രി എം.എം മണിയുടെ കൊച്ചുമകന്‍ ഇനി മിസ്റ്റര്‍ ഇടുക്കി. ആനച്ചാലില്‍ നടന്ന ഇടുക്കി ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 65-70കിലോഗ്രാം വിഭാഗത്തിലാണ് എം.എം മണിയുടെ കൊച്ചുമകന്‍ ശ്യാംജിത്ത് പ്രകാശ് വിജയിച്ചത്.
എം എം മണിയുടെ രണ്ടാമത്തെ മകള്‍ ശ്യാമളയുടെയും പ്രകാശിന്റെയും മകനാണ് ശ്യാംജിത്ത്. ഇടുക്കി ഇരുപതേക്കറിലെ വീട്ടില്‍ എം.എം മണിയോടൊപ്പമാണ് കുട്ടിക്കാലത്തേ ശ്യാംജിത്ത് താമസിക്കുന്നത്. ആനച്ചാലില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യാനിരുന്നതും മന്ത്രിയായിരുന്നു.
മൂന്ന് വര്‍ഷമായി ആനച്ചാല്‍ ബി ഫിറ്റ് ജിംനേഷ്യത്തിലാണ് ശ്യാംജിത്ത് പരിശീലനം നടത്തുന്നത്. സിവില്‍ ഡിപ്ലോമ ബിരുദധാരിയായ ശ്യാംജിത്ത് ഇപ്പോള്‍ ദി പാരഡൈസ് മൗണ്ട് ഹോട്ടലിലെ പര്‍ച്ചേസ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News