Home-bannerKeralaRECENT POSTS
നാളെ സംസ്ഥാനത്തൊട്ടാകെ വൈദ്യുതി മുടങ്ങും!!! പ്രചരിക്കുന്നത് വ്യാജ സന്ദേശം
തൃശ്ശൂര്‍: നാളെ സംസ്ഥാനത്തൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം. വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ളവയിലൂടെയാണ് നാളെ സംസ്ഥാനത്ത് വൈദ്യുതിയുണ്ടാവില്ലെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വൈദ്യുതി വകുപ്പ് മന്ത്രി എംഎ മണി ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘നാളെ സംസ്ഥാനമെമ്പാടും വൈദ്യുതി മുടങ്ങാനിടയുണ്ട് എന്ന വ്യാജ പ്രചരണത്തില്‍ വീഴരുത്. തെറ്റായ സന്ദേശം പ്രചരിപ്പിക്കരുത്.’ എന്നാണ് മന്ത്രി കുറിപ്പില്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News