32.3 C
Kottayam
Saturday, April 20, 2024

എം.ജി ബി എസ് സി നഴ്സിംഗ് പരീക്ഷ: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

Must read

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിൽ ബി എസ് സി നഴ്സിംഗ് പഠനം പൂർത്തിയാക്കിയ 300 ഓളം വിദ്യാർത്ഥികളുടെ അവസാന വർഷ പരീക്ഷ ജൂണിൽ നടത്തണമെന്ന ആവശ്യം പരിശോധിച്ച് വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

എം ജി സർവകലാശാല രജിസ്ട്രാർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണം. പയ്യന്നൂർ സ്വദേശി അക്ഷയ് സമർപ്പിച്ച പരാതിയിലാണ് നടപടി.

മൂന്നു തവണ പരീക്ഷക്ക് ടൈംടേബിൾ പ്രസിദ്ധീകരിച്ചെങ്കിലും ലോക്ക് ഡൗൺ കാരണം മാറ്റിവച്ചു. എന്നാൽ കേരള ആരോഗ്യ സർവകലാശാല ഇതേ കോഴ്സിനുള്ള പരീക്ഷ ജൂൺ 21 മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി പരാതിയിൽ പറയുന്നു. സർക്കാർ നൽകിയ പ്രത്യേക അനുമതിയോടെയാണ് ആരോഗ്യ സർവകലാശാലാ പരീക്ഷ നടത്തുന്നത്. എന്നാൽ എം.ജി. സർവകലാശാലക്ക് പ്രത്യേക അനുമതി ലഭിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. എം.ജി സർവകലാശാലക്കും 21 ന് തന്നെ പരീക്ഷ തുടങ്ങാൻ അനുമതി നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week