കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന്‍ എംഎല്‍എയെ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 14 ദിവസത്തേക്കാണ് കമറുദ്ദീനെ ഹോസ്ദൂര്‍ഗ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
അതേസമയം, ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എ മുഖ്യ സൂത്രധാരനെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. തട്ടിപ്പിനായി തന്റെ രാഷ്ട്രീയ സ്വാധീനം കമറുദ്ദീന്‍ ഉപയോഗിച്ചു. പോപ്പുലര്‍ ഗോള്‍ഡ് തട്ടിപ്പിന് സമാനമാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പെന്നും സ്വന്തം ലാഭത്തിനായി കമറുദ്ദീന്‍ അടക്കമുള്ളവര്‍ പണം തിരിമറി നടത്തിയെന്നും സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍ രേഖകളില്‍ മാത്രമാണ് ചെയര്‍മാന്‍ സ്ഥാനമുള്ളതെന്നും തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമമെന്നും കമറുദ്ദീനും പ്രതിരോധിച്ചു.