തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ എംപിയുമായ എം.ബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂര്‍ണ രൂപം
‘ഞാന്‍ കോവിഡ് പോസിറ്റീവായി. പനിയെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ വീട്ടില്‍ തന്നെ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിപാടികളില്‍ അടുത്തിടപഴകിയ നിരവധി പേരുണ്ട്. അവരോടെല്ലാം മുന്‍കരുതല്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News