കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തിന് പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും കുടുംബവും സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.
അപകടത്തിന് ശേഷം നടുവിന് വേദന അനുഭവപ്പെട്ടതിനാല്‍ യൂസഫലിയെ സ്‌ക്വാനിംഗിന് വിധേയനാക്കി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.
യൂസഫലിയും ഭാര്യയും മറ്റ് രണ്ടുപേരും രണ്ടു പൈലറ്റുമാരുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. കുഫോസ് കാമ്പസില്‍ ഇറങ്ങേണ്ട ഹെലികോപ്റ്റര്‍ യന്ത്രതകരാറും മോശം കാലാവസ്ഥയും കാരണം അടിയന്തരമായി ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News