ലൂസിഫറിലെ 58 തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് യൂട്യൂബ് ചാനല്‍
മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രം തീയേറ്ററുകളില്‍ വന്‍ ഹിറ്റായിരിന്നു. എന്നാല്‍ വന്‍ ഹിറ്റായ ചിത്രത്തിലെ അബദ്ധങ്ങളാണ് ഇപ്പോള്‍ ഒരു യുട്യൂബ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ 58 തെറ്റുകളാണ് വീഡിയോയില്‍ എണ്ണിയെണ്ണി പറഞ്ഞിരിക്കുന്നത്.
സിനിമയെ വിമര്‍ശിക്കുകയല്ല, മറിച്ച് എന്റര്‍ടെയിന്‍മെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയില്‍ പറയുന്നുണ്ട്. ‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’. -ഈ മുഖവുരയോടെയാണ് വിഡിയോ ആരംഭിക്കുന്നത്.
വാച്ചിലെ സമയം, വസ്ത്രത്തിന്റെ നിറം, ചിത്രത്തില്‍ ഫേസ്ബുക്ക് ഉപയോഗിച്ചപ്പോള്‍ ഉണ്ടായ പിശകുകള്‍ എന്നീ 58 തെറ്റുകളാണ് വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നത്.