KeralaNewsRECENT POSTS
അറബിക്കടലില്‍ ‘അംബാന്‍’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
ബംഗുളൂരു: അറബിക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ ‘അംബാന്‍’ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗോവന്‍ തീരത്തു നിന്നു 440 കിലോ മീറ്റര്‍ മാറിയും മുംബൈ തീരത്തു നിന്നു 600 കിലോമീറ്ററും മാറി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്. ചുഴലിക്കാറ്റ് രൂപപ്പെടുന്നതോടെ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇക്കൊല്ലം അറബിക്കടലില്‍ രൂപപ്പെടുന്ന ഒന്‍പതാമത്തെ ചുഴലിക്കാറ്റാണ് ഇത്. അംബാന്‍ എന്നാണ് ചുഴലിക്കാറ്റിന് നല്കുന്ന പേര്. അംബാന്‍ രൂപപ്പെട്ടാല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News