ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി അടുത്ത 24 മണിക്കൂറിനുള്ളില്‍ ‘നിവര്‍’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ഇറാന്‍ നിര്‍ദേശിച്ച പേരാണ് ‘നിവര്‍’. തമിഴ്നാട് പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ പുതുചേരിക്ക് 700 കിലോമീറ്ററും ചെന്നൈക്ക് 740കിലോമീറ്റര്‍ അകലെയുള്ള തീവ്ര ന്യൂനമര്‍ദ്ദം ബുധനാഴ്ച ഉച്ചയോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. തമിഴ്നാട് തീരമേഖലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിന് ഭീഷണി ഇല്ല. ഒറ്റപെട്ട സാധാരണ മഴ മാത്രമേ കേരളത്തില്‍ ലഭിക്കുകയുള്ളു. നിലവില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ തമിഴ്നാട്, പുതുച്ചേരി, കന്യാകുമാരി തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം അറബിക്കടലില്‍ രൂപംകൊണ്ട് അതി തീവ്ര ചുഴലിക്കാറ്റായി മാറിയ ‘ഗതി’ ശക്തി കുറഞ്ഞ് ദുര്‍ബലമായി. ‘ഗതി’ വടക്ക് കിഴക്കന്‍ സോമാലിയയില്‍ കരയില്‍ പ്രവേശിച്ച ശേഷമാണ് ദുര്‍ബലമായത്.