കോഴിക്കോട്: കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒളിച്ചോടാന്‍ വീടുവിട്ടിറങ്ങിയ കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി.
<p>ഇക്കഴിഞ്ഞ ശനിയാഴ്ച താമരശേരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നു. മകളെ കാണാനില്ലെന്ന പരാതിയുമായി ചമല്‍ സ്വദേശിയായ അച്ഛന്‍ താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. അന്വേഷണത്തില്‍ എകരൂല്‍ സ്വദേശിക്കൊപ്പമാണ് പെണ്‍കുട്ടിയെന്ന് കണ്ടെത്തി.</p>
<p>തുടര്‍ന്ന് ഇരുവരേയും കണ്ടെത്തി പോലീസ് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം അവരെ കാമുകനൊപ്പം വിട്ടെങ്കിലും കൊറോണക്കാലത്തെ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News