പൊള്ളാച്ചി:ചിന്നാംപാളയത്തില്‍ 14-കാരിയായ മകളെ കാണാനെത്തിയ കാമുകനെ അടിച്ചുകൊന്ന കേസില്‍ അച്ഛന്‍, സഹോദരന്‍, അമ്മാവന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. 21 വയസ്സുകാരനായ ഗൗതമാണ് മരിച്ചത്.
വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് ഒമ്പതാംക്ലാസുകാരിയായ പെണ്‍കുട്ടിയെ കാണാൻ യുവാവ് എത്തിയത്. ഇരുവരും ചേർന്ന് വീട്ടിൽ സംസാരിച്ചിരിക്കവെയാണ് പെണ്‍കുട്ടിയുടെ അമ്മ യുവാവിനെക്കണ്ട് ബഹളംവെച്ചത്. തുടർന്ന് വീടിന്റെ മുറിയില്‍ അടച്ചിടുകയായിരുന്നു. ഇതിന് ശേഷം
പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും മൊബൈലില്‍ വിളിച്ച് ഈ കാര്യം പറഞ്ഞു.
വീട്ടിലെത്തിയ സഹോദരനും അച്ഛനും അമ്മാവനും ചേർന്ന് യുവാവിന് മരക്കഷ്ണംകൊണ്ടും ക്രിക്കറ്റ് ബാറ്റ് കൊണ്ടും അടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവ് കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News