കാമുകന്റെ ചിലവില്‍ വിമാനത്തില്‍ കാമുകി കോടതിയിലെത്തി,മടങ്ങിയത് വീട്ടുകാര്‍ക്കൊപ്പം,തേപ്പുകിട്ടിയ കാമുകന്‍ കോടതിയില്‍ ബോധംകെട്ടു വീണു.
കൊച്ചി: വീട്ടുകാര്‍ നാടുകടത്തിയ കാമുകിയെ സ്വന്തം പണം മുടക്കി വിമാനത്തില്‍ കോടതിയിലെത്തിച്ച് കാമുകന്‍.വീട്ടുകാരെ കണ്ട് മനസലിഞ്ഞ യുവതി കോടതിയില്‍ നിന്ന് മടങ്ങിയത് മാതാപിതാക്കള്‍ക്കൊപ്പം. കോടതി വരാന്തയില്‍ മോഹാലസ്യപ്പെട്ട് കാമുകനും
ഹൈക്കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കാഞ്ഞങ്ങാട് സ്വദേശി സവിജിത്ത്(27) യുവതിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു.എന്നാല്‍ ബന്ധത്തിന് എതിരു നിന്ന നാട്ടുകാര്‍ യുവതിയെ കേരളത്തിന് പുറത്തേക്ക് മാറ്റി. യുവതിയുടെ കൂടെ നിര്‍ദ്ദേശപ്രകാരം അഭിഭാഷകനായ സോജന്‍ കുന്നേല്‍ വഴി സവിജിത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന് പോലീസ് യുവതിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി.കേരളത്തിനു പുറത്തു നിന്നും പോലീസുകാര്‍ക്കും യുവതിയ്ക്കും കോടതിയില്‍ എത്താനുള്ള വിമാന ടിക്കറ്റടക്കം കാമുകന്‍ തന്നെ എടുത്തും നല്‍കി.
കോടതിയിലെത്തി മാതാപിതാക്കളോട് സംസാരിച്ചതോടെ കാമുകി കൂറുമാറി. വീട്ടികാര്‍ക്കൊപ്പം പോയാല്‍ മതിയെന്നറിയിച്ചു.കാമുകിയുടെ തീരുമാനം കേട്ട സവിജിത്ത് കോടതിയില്‍ ബോധം കെട്ടു വീഴുകയും ചെയ്തു.അങ്ങിനെ കാമുകന് പണവും പോയി മാനവും പോയി.സംഗതി നാട്ടുകാരുമറിഞ്ഞു