കൊല്ലം: കൊല്ലത്ത് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവ് യുവതിയുടെ വീട്ടിലെത്തി തീകൊളുത്തി ജീവനൊടുക്കി. ഇന്ന് രാവിലെ കൊല്ലത്താണ് സംഭവം. കടവൂര്‍ സ്വദേശി ശെല്‍വമണി എന്നയാളാണ് മരിച്ചത്. ബന്ധുവായ യുവതിയുടെ വീട്ടിലെത്തിയ ശെല്‍വമണി, സ്വയം തീകൊളുത്തുകയായിരുന്നു. യുവതിയുടെ അമ്മയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.
<p>പുലര്‍ച്ചെ യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ ആദ്യം വീടിന്റെ വാതിലിന് തീയിട്ടു. ഇത് കണ്ട യുവതിയും വീട്ടുകാരും രക്ഷപെടാനായി വീടിന്റെ പിന്‍വാതിലിലൂടെ ഓടി. പിന്നാലെ എത്തിയ ശെല്‍വമണി ഇവരുടെ ശരീരത്തേക്കും സ്വന്തം ശരീരത്തേക്കും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.</p>
<p>മകളെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് പൊള്ളലേറ്റത്. യുവതിയ്ക്ക് പരിക്കില്ല. ഗുരുതരമായി പൊള്ളലേറ്റ ശെല്‍വമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.</p>