മലപ്പുറം: മുസ്ലീം യൂത്ത് ലീഗ് പദയാത്രക്കിടയിലേക്ക് ലോറി ഓടിക്കയറിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ശനിയാഴ്ച വൈകുന്നേരം 6.30ഓടെ ചെറുകാവ് പഞ്ചായത്തിലെ പര്യടനത്തിനിടെ ദേശീയപാതയില്‍ ഐക്കരപ്പടി അങ്ങാടിയിലായിരുന്നു സംഭവം.
രാമനാട്ടുകര ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്നു ലോറിയാണ് അപകടം വരുത്തിയത്. പദയാത്രയില്‍ അണിനിരന്നവരും റോഡിന് ഇരുവശം നിന്നവരും വാഹനത്തിന്റെ വരവ് കണ്ട് ചിതറിമാറിയതിനാലാണ് ആളപായം ഒഴിവായതെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.
പദയാത്രയുടെ പൈലറ്റ് വാഹനം, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍, മറ്റ് നിരവധി വാഹനങ്ങള്‍ എന്നിവ അപകടത്തില്‍പ്പെട്ടു. ലോറി ഡ്രൈവര്‍ പന്തീരങ്കാവ് സ്വദേശി നൈസാനിനെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News