ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപിലെ ലോക്‌സഭാ അംഗം മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച് വിജ്ഞാപനം ഇറക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് വിജ്ഞാപനം ഇറക്കിയത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എംപി സ്ഥാനം വീണ്ടും ഫൈസലിന് ലഭിക്കുന്നത്.
വധശ്രമക്കേസില്‍ ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും കുറ്റക്കാരനാണെന്നത് മരവിപ്പിച്ചിരുന്നില്ല. കുറ്റക്കാരന്‍ ആണെന്ന കണ്ടെത്തല്‍ മരവിപ്പിക്കാത്ത സാഹചര്യത്തിലാണ് ഫൈസലിന്റെ പാര്‍ലമെന്റ് അംഗത്വം ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യമാക്കിയത്.
കുറ്റക്കാരന്‍ ആണെന്ന കണ്ടെത്തല്‍ സുപ്രീം കോടതി ഒക്ടോബര്‍ ഒമ്പതിന് സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസല്‍ ലോക്‌സഭാ സ്പീക്കര്‍ക്കും, ലോക്‌സഭാ സെക്രട്ടറിയേറ്റിനും കത്ത് നല്‍കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News