NationalNewsRECENT POSTS
ഓടുന്ന ട്രെയിനിൽ ലോക്കോ പൈലറ്റിന് മൂത്രമൊഴിക്കാൽ മുട്ടിയാൽ എന്തു ചെയ്യും, വൈറലായി ട്രാക്കിൽ മൂത്രമൊഴിയ്ക്കുന്ന ലോക്കോ പൈലറ്റ്
മുംബൈ: പാതിവഴിയിൽ ട്രയിൻ നിർത്തി ട്രാക്കിൽ ഇറങ്ങി ട്രയിനിനു മുന്നിൽ മൂത്രമൊഴിക്കുന്ന ലോക്കോപൈലറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുുന്നു.
ട്രയിനിൽ ലോക്കോപൈലറ്റ്, ഗാർഡുകൾ എന്നിവരുടെ കാബിനുകളിൽ ടോയ് ലറ്റുകൾ സ്ഥാപിക്കാത്തതിലുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ലോക്കോപൈലറ്റ് ഇത്തരത്തിലൊരു പ്രതിഷേധം നടത്തിയത്. ഇന്നലെ ഉച്ചയോടെ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഉൽഹാസ് നഗർ–വിതൽവാടി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ വെച്ചാണ് സംഭവം. ദൃക് സാക്ഷിയായ ആളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ട്രയിൻ നിർത്തുന്നതും തുടർന്ന് ലോക്കോപൈലറ്റ് ഇറങ്ങി ട്രയിനിനു മുന്നിൽ മൂത്രമൊഴിക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്. ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിച്ച് വരികയാണെന്ന് സെന്‍ട്രല്‍ റെയില്‍വേയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News