KeralaNews

ഏതൊക്കെ ജില്ലകളിലാണ് ലോക്ക്ഡൗണ്‍ ഉള്ളത്?, നിയന്ത്രണങ്ങളും ഇളവുകളും എങ്ങിനെ; ജില്ല തിരിച്ചുള്ള വിവരങ്ങള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണുകളില്‍ കൂടുതല്‍ ഇളവുകളും പുതിയ നിയന്ത്രണങ്ങളും ഇന്നു മുതല്‍ നിലവില്‍ വന്നിരിക്കുകയാണ്. പുതിയ തീരുമാന പ്രകാരം സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് വാര്‍ഡ്, പഞ്ചായത്ത് തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ടി.പി.ആര്‍ 30 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും. 20-30 ശതമാനത്തിന് ഇടയില്‍ ടി.പി.ആര്‍. ഉള്ളിടങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണും എട്ട് ശതമാനത്തിനും 20 ശതമാനത്തിനും ഇടയില്‍ ടി.പി.ആര്‍. ഉള്ള സ്ഥലങ്ങളില്‍ ഭാഗിക ലോക്ഡൗണുമായിരിക്കും.

എട്ട് ശതമാനത്തില്‍ താഴെ ടി.പി.ആര്‍ ഉള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളോടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. പൊതുപരീക്ഷകള്‍ എല്ലാം അനുവദിക്കും. സ്‌പോര്‍ട്‌സ് പരീക്ഷകളും നടക്കും. വിനോദസഞ്ചാരം അനുവദിക്കില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെയുള്ള പഞ്ചായത്തുകളില്‍ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതല്‍ 20 ശതമാനം വരെയുള്ള പഞ്ചായത്തുകള്‍/മുനിസിപ്പാലിറ്റികള്‍/ കോര്‍പ്പറേഷനുകളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7- വൈകിട്ട് 7 വരെ അനുവദിക്കും. മറ്റ് കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങള്‍ അനുവദിക്കും.

ടി.പി.ആര്‍. നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയായിരിക്കും. മറ്റുകടകള്‍ വെള്ളിയാഴ്ചകളില്‍ മാത്രം.50 ശതമാനം ജീവനക്കാരെയാണ് അനുവദിക്കുക.

സംസ്ഥാനത്തെ ലോക്ഡൗണ്‍ ഉള്ള പഞ്ചായത്തുകള്‍ ജില്ലതിരിച്ചുള്ള വിവരങ്ങള്‍

കാസര്‍ഗോഡ് : ജില്ലയില്‍ 30%ന് മുകളില്‍ ആറ് തദ്ദേശസ്ഥാപനങ്ങളാണ് ഉള്ളത്. 1. ചെമ്മനാട് പഞ്ചായത്ത്-33.3%, 2. ചെറുവത്തൂര്‍-44%, 3. മധൂര്‍-52.9%, 4. മുളിയാര്‍-31.8%, 5. പൈവളിഗെ-46.2%, 6. വോര്‍ക്കാടി-33.3%. ഇവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും.

കണ്ണൂര്‍ : ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ എവിടെയും ഇല്ല. ഇരിട്ടി 10.08, മട്ടന്നൂര്‍ 13.01, പയ്യന്നൂര്‍ 12.55, ശ്രീകണ്ഠാപുരം 13.68, തളിപ്പറമ്പ് 10.23, തലശേരി 9.61 എന്നിവിടങ്ങളില്‍ ഭാഗിക ലോക്ഡൗണ്‍ ആയിരിക്കും.

കണ്ണൂര്‍ കോപ്പറേഷനില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 7.25 ആയതിനാല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.

വയനാട് : ജില്ലയിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല, ടി.ആര്‍.പി. പത്തില്‍ കുറഞ്ഞ വേങ്ങപ്പള്ളി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ ലോക്ഡൗണ്‍. പൂത്താടി പഞ്ചായത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.

കോഴിക്കോട് : ജില്ലയിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ എവിടെയും ഇല്ല. ടി.പി.ആര്‍. 20 ശതമാനത്തിനും 29 ശതമാനത്തിനും ഇടയിലുള്ള പെരുവയല്‍, കാരശ്ശേരി പഞ്ചായത്തില്‍ ലോക്ഡൗണ്‍ ആയിരിക്കും

38 പഞ്ചായത്തുകളും ഏഴ് നഗരസഭകളും കോഴിക്കോട് കോര്‍പറേഷനും ടി.ആര്‍.പി 8 ശതമാനത്തിനും ഇരുപത് ശതമാനത്തിനും ഇടയിലാണ്. എട്ടു ശതമാനത്തിനു താഴെ 29 പഞ്ചായത്തുകളാണ് ഉള്ളത്.

മലപ്പുറം : തിരുന്നാവായ പഞ്ചായത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. 20 പഞ്ചായത്തുകളില്‍ ലോക്ഡൗണുമായിരിക്കും.

പാലക്കാട്: മൂന്ന് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയിരിക്കും. നാഗലശ്ശേരി, നെന്മാറ, വല്ലപ്പുഴ എന്നിവയാണ് പഞ്ചായത്തുകള്‍.

1)ശ്രീകൃഷ്ണപുരം, 2) പട്ടഞ്ചേരി, 3) തിരുമിറ്റക്കോട്, 4)പെരിങ്ങോട്ടുകുറിശ്ശി, 5)പിരായിരി, 6)വെള്ളിനേഴി, 7)മരുതറോഡ് 8 ) പട്ടാമ്പി നഗരസഭ, 9)തച്ചനാട്ടുകര, 10) അയിലൂര്‍, 11) പൊല്‍പ്പുള്ളി, 12)മാത്തൂര്‍, 13)പരുതൂര്‍, 14)കണ്ണമ്പ്ര, 15)തരൂര്‍, 16)കുമരംപുത്തൂര്‍, 17) മുതുതല, 18) പുതുനഗരം, 19)കിഴക്കഞ്ചേരി, 20)എലവഞ്ചേരി, 21)മലമ്പുഴ, 22)കൊപ്പം, 23) പെരുവെമ്പ്, 24) കൊടുവായൂര്‍, 25)വടക്കഞ്ചേരി, 26)ആലത്തൂര്‍, 27)പെരുമാട്ടി, 28)മേലാര്‍ക്കോട്, 29)തൃത്താല, 30)കരിമ്പുഴ, 31)കരിമ്പ, 32)കൊഴിഞ്ഞാമ്പാറ, 33)വണ്ടാഴി, 34)പറളി, 35)പുതുപ്പരിയാരം, 36)തെങ്കര, 37)ചിറ്റൂര്‍- തത്തമംഗലം നഗരസഭ, 38)കാവശ്ശേരി, 39)പുതൂര്‍, 40)മണ്ണാര്‍ക്കാട് നഗരസഭ എന്നിവിടങ്ങളില്‍ സമ്പൂര്‍ണലോക്ഡൗണും

1)എരിമയൂര്‍, 2)ചെര്‍പ്പുളശ്ശേരി നഗരസഭ, 3)കോട്ടോപ്പാടം, 4)അഗളി, 5)ലെക്കിടി പേരൂര്‍, 6)കുലുക്കല്ലൂര്‍, 7)മങ്കര, 8)നല്ലേപ്പിള്ളി, 9)പട്ടിത്തറ, 10)മണ്ണൂര്‍, 11)കോട്ടായി, 12)കുഴല്‍മന്ദം, 13)പുതുക്കോട്, 14)മുതലമട, 15)തിരുവേഗപ്പുര, 16)വിളയൂര്‍, 17)തേങ്കുറിശ്ശി, 18)അലനല്ലൂര്‍, 19)അകത്തേത്തറ, 20)കൊല്ലങ്കോട്, 21)ഷൊര്‍ണൂര്‍ നഗരസഭ, 22)കേരളശ്ശേരി, 23)പൂക്കോട്ടുകാവ്, 24)അമ്പലപ്പാറ, 25)ഒറ്റപ്പാലം നഗരസഭ, 26)വാണിയംകുളം, 27)മുണ്ടൂര്‍, 28)കടമ്പഴിപ്പുറം, 29)വടവന്നൂര്‍, 30)ചളവറ, 31)കൊടുമ്പ്, 32)അനങ്ങനടി, 33)പല്ലശ്ശന, 34)എരുത്തേമ്പതി, 35)കണ്ണാടി, 36)ഓങ്ങല്ലൂര്‍, 37)കുത്തന്നൂര്‍, 38)വടകരപ്പതി, 39)തച്ചമ്പാറ, 40)കോങ്ങാട്, 41)എലപ്പുള്ളി, 42)തൃക്കടീരി, 43)ആനക്കര, 44)കാഞ്ഞിരപ്പുഴ, 45)കാരാക്കുറിശ്ശി, 46)ഷൊളയൂര്‍, 47)ചാലിശ്ശേരി, 48)പാലക്കാട് നഗരസഭ, 49)നെല്ലായ, 50)നെല്ലിയാമ്പതി ഭാഗിക ലോക്ഡൗണുമായിരിക്കും.
കപ്പൂര്‍,പുതുശ്ശേരി പഞ്ചായത്തുകളില്‍ ഇളവുകള്‍ അനുവദിക്കും.

തൃശ്ശൂര്‍: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. പതിനഞ്ച് പഞ്ചായത്തുകളില്‍ സമ്പൂര്‍ണലോക്ഡൗണ്‍ ആയിരിക്കും.

എറണാകുളം: ചിറ്റാട്ടുകര പഞ്ചായത്തില്‍ മാത്രമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. 14 തദ്ദേശ സ്ഥാപനങ്ങളില്‍ ടി.പി.ആര്‍ 20നും 30നും ഇടയിലാണ്.

ഇടുക്കി: ജില്ലയിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ മാത്രമാണ് സമ്പൂര്‍ണലോക്ഡൗണ്‍.

ഉടുമ്പഞ്ചോല, മൂന്നാര്‍, വാത്തിക്കുടി, കരിമണ്ണൂര്‍, പാമ്പാടുംപാറ,വട്ടവട, കരിങ്കുന്നം, കാമാക്ഷി,രാജകുമാരി, കരുണാപുരം, രാജാക്കാട്, മരിയാപുരം, കൊന്നത്തടി, ഇരട്ടയാര്‍, ഇടമലക്കുടി ജില്ലകളില്‍ ഇളവുകള്‍ അനുവദിക്കും. മറ്റിടങ്ങളില്‍ ഭാഗിക ലോക്ഡൗണ്‍.

കോട്ടയം: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. തൃക്കൊടിത്താനം, കുറിച്ചി, കൂട്ടിക്കല്‍, വാഴപ്പള്ളി, മണിമല എന്നീ പഞ്ചായത്തിലാണ് ലോക്ഡൗണ്‍.

കൊല്ലം: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല പേരയം, വെളിയം, കുണ്ടറ, കടയ്ക്കല്‍, ഏരുര്‍, മയ്യനാട്, ആദിച്ചനല്ലൂര്‍, മണ്‍റോതുരുത്ത്, കൊറ്റങ്കര, നിലമേല്‍ എന്നിവിടങ്ങളിലാണ് ലോക്ഡൗണ്‍.

ആലപ്പുഴ : ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. കുത്തിയതോട്, വീയപുരം പഞ്ചായത്തുകളിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍. 33 പഞ്ചായത്തുകളില്‍ ഇളവുകള്‍ അനുവദിക്കും. മറ്റിടങ്ങളില്‍ ഭാഗിക ലോക്ഡൗണ്‍ ആയിരിക്കും.

പത്തനംതിട്ട : ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല. സീതത്തോട്, കുറ്റൂര്‍, ആനിക്കാട്, നാറാണംമൂഴി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സമ്പൂര്‍ണലോക്ഡൗണ്‍ ആയിരിക്കും.

അടൂര്‍ നഗരസഭ, പുറമറ്റം, നാരങ്ങാനം, നിരണം, തുമ്പമണ്‍, തണ്ണിത്തോട്, കുളനട, അയിരൂര്‍, മല്ലപ്പള്ളി, കോയിപ്രം, പന്തളം തെക്കേക്കര പഞ്ചായത്തുകളില്‍ ഇളവുകള്‍ അനുവദിക്കും മറ്റു പഞ്ചായത്തുകളില്‍ ഭാഗിക ലോക്ഡൗണ്‍.

തിരുവനന്തപുരം : പോത്തന്‍കോട്, പനവൂര്‍, കഠിനംകുളം, മണമ്പൂര്‍, അതിയന്നൂര്‍, കാരോട് എന്നി ആറ് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയിരിക്കും. 38 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ലോക്ഡൗണ്‍.

നന്ദിയോട്, നഗരൂര്‍, കുറ്റിച്ചല്‍ പഞ്ചായത്തുകളില്‍ ഇളവുകള്‍ അനുവദിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker