FeaturedKeralaNews

നാളെ അര്‍ധരാത്രി മുതല്‍ കൂടുതല്‍ ഇളവുകള്‍; അന്തിമ തീരുമാനം ഉന്നതതല യോഗത്തിന് ശേഷം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമെടുക്കാനായി ഉന്നതതല യോഗം ആരംഭിച്ചു. നാളെ അര്‍ധരാത്രി മുതല്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന വ്യാപക നിയന്ത്രണം പിന്‍വലിക്കും.

തദ്ദേശഭരണ സ്ഥാപനങ്ങളെ ക്ലസ്റ്ററുകളായി തിരിച്ചു നിയന്ത്രണം ഏര്‍പ്പെടുത്തും. രോഗവ്യാപനത്തോത് കൂടുതല്‍ ഉള്ള മേഖലകളിലായിരിക്കും നിയന്ത്രണം. രോഗവ്യാപനം കുറവുള്ള മേഖകളില്‍ മദ്യശാലകള്‍ തുറക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. അന്തര്‍ജില്ലാ, അന്തര്‍ സംസ്ഥാന സര്‍വീസുകളും പരിഗണനയിലാണ്. ഉന്നതതല യോഗത്തിന് ശേഷം ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button