<p>ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രീ പെയ്ഡ് പ്ലാനുകളുടെ കാലാവധി നീട്ടി ഭാരതി എയര്‍ടെല്‍. ഏപ്രില്‍ 17വരെയാണ് നീട്ടി നല്‍കിയത്, ഇതോടൊപ്പം 10 രൂപയുടെ ടോക്ക്ടൈമും നല്‍കും. 48 മണിക്കൂറിനുള്ളില്‍ ഈ ആനുകൂല്യം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് കാലാവധി നീട്ടുന്നതെന്ന് എയര്‍ടെല്‍ അറിയിച്ചു. ഇതോടെ എട്ട് കോടി ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.</p>
<p>വീട്ടിലിരുന്ന് ജോലി ചെയ്യുന്നര്‍ക്കായി ജിയോ സൗജന്യ ഡാറ്റ ഓഫര്‍ അവതരിപ്പിച്ചു. പ്രതിദിനം 2 ജിബി ഡേറ്റ ലഭിക്കുന്ന ‘ജിയോ ഡാറ്റാ പാക്ക്’ രണ്ട് ദിവസം പ്രഖ്യാപിച്ചതായി ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഉപയോക്താക്കള്‍ക്ക്അധിക ചെലവില്ലാതെ നാലു ദിവസത്തേക്ക് 8 ജിബി ഡേറ്റ ലഭിക്കും. കമ്പനി തന്നെ ഈ പ്ലാന്‍ സ്വപ്രേരിതമായി അപ്‌ഡേറ്റ് ചെയ്യുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വോയ്സ് കോള്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. 2ജിബി പരിധി അവസാനിപ്പിക്കുമ്പോള്‍ ഇന്റര്‍നെറ്റ് വേഗം 64കെബിപിഎഎസ് ആയി കുറയും. ഏപ്രില്‍ ഒന്ന് വരെയാണ് ഈ ഓഫറിന്റെ കാലാവധി.</p>
<p>ഈ പ്ലാന്‍ ആക്‌സസ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഇത് ലഭ്യമാണോ എന്നറിയാന്‍ മൈ ജിയോ ആപ്പ് സന്ദര്‍ശിച്ചാല്‍ മതി.അതില്‍ വ്യൂ പ്ലാന്‍ തുറന്നാല്‍ ജിയോ ഡാറ്റാ പാക്ക് ആക്റ്റിവേറ്റ് ആയിട്ടുണ്ടെങ്കില്‍ അതില്‍ കാണാന്‍ സാധിക്കും.. അല്ലെങ്കില്‍ ആപ്ലിക്കേഷനിലെ മെനു തുറന്ന് സ്റ്റേറ്റ്‌മെന്റ്‌സ് എടുത്താല്‍ മതി.</p>