Kerala

ലോക്ക്ഡൗണില്‍ പെട്ടുപോയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ ജന്മനാട്ടില്‍ തിരിച്ചെത്തി

എറണാകുളം :ലോക്ഡൗണില്‍ നാഗ്പൂരില്‍ പെട്ടുപോയ സംസ്ഥാന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിലെ അഞ്ച് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചു.
റ്റി. രാജേഷ് (ഡിഎഫ്ഒ ,കോഴിക്കോട്), വിസി വിശ്വനാഥ് (ഡിഎഫ്ഒ ,പത്തനംതിട്ട), അനൂപ് റ്റി.(ഡിഎഫ്ഒ ,വയനാട് ), സൂരജ് എസ്. (ഡിഎഫ്ഒ , സിവില്‍ ഡിഫെന്‍സ് അക്കാദമി), ബി. എം. പ്രതാപചന്ദ്രന്‍ (ഡിഎഫ്ഒ , വാട്ടര്‍ റെസ്‌ക്യൂ അക്കാദമി) എന്നിവരാണ് ഇന്നലെ കേരളത്തില്‍ മടങ്ങിയെത്തിയത് .

എറണാകുളം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിന്നുള്ള ബിജോയ് കെ പീറ്റര്‍ , അഭിലാഷ്, തങ്കച്ചന്‍ , അസീംഅലി എന്നിവരുടെ സംഘമാണ് നാഗ്പൂരില്‍ നിന്നും ഇവരെ തിരികെ എത്തിച്ചത്. മെയ് 18 രാത്രി 8 ന് കേരളത്തില്‍ നിന്നും പുറപ്പെട്ട സംഘം 19ന് രാത്രി 10 മണിക്ക് നാഗ്പൂരില്‍ എത്തി.ഇന്നലെ വൈകിട്ട് ആറിനാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.

നാഗ്പൂരിലെ നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജില്‍ പരിശീലനത്തിനായി പോയവര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാഗ്പൂരില്‍ കുടുങ്ങുകയായിരുന്നു.

പരിശീലനം കഴിഞ്ഞുവന്ന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ഇവരെ തിരികെയെത്തിച്ച ഡ്രൈവര്‍മാര്‍ ഫോര്‍ട്ടുകൊച്ചിയിലും ക്വാറന്റീനില്‍ കഴിയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker