സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉടന്‍ ഇല്ല; തുലാവര്‍ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉടന്‍ ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. കാലവര്‍ഷം ഇതുവരെ ശക്തിപ്രാപിക്കാത്ത സാഹചര്യത്തില്‍ തുലാവര്‍ഷം വരെ കാത്തിരിക്കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജലവൈദ്യതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര നിലയങ്ങളും പവര്‍ എകസ്ചേഞ്ചും പ്രയോജനപ്പെടുത്തിയാണ് ആവശ്യമായ ബാക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. അണക്കെട്ടുകളിലെ ജലനരിപ്പ് താഴുന്ന സാഹചര്യത്തില്‍ ജലവൈദ്യതി പദ്ധതികളിലെ ഉത്പാദനം നിയന്ത്രിക്കും. കൂടാതെ പുറത്തുനിന്ന് കിട്ടാവുന്ന വൈദ്യുതി പരമാവധി ഉപയോഗിക്കുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു.
തുലാവര്‍ഷത്തില്‍ പെയ്യുന്ന മഴയുടെ അളവ് കൂടി വലിയിരുത്തിയ ശേഷം ലോഡ് ഷെഡിംഗിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും വൈദ്യുതി ബോര്‍ഡിന്റെ പ്രധാന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ കാല്‍ ഭാഗം പോലും വെള്ളമില്ലെന്നും ഏറ്റവും പ്രധാനപ്പെട്ട അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 20 ശതമാനം മാത്രം വെള്ളമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.