28.4 C
Kottayam
Wednesday, May 1, 2024

വിദേശ വനിതയുടെ തിരോധാനം: ലിസ അമൃതപുരിയില്‍ എത്തിയിട്ടില്ലെന്ന് പോലീസ്; അന്വേഷണം ഊര്‍ജിതമാക്കി

Must read

തിരുവനന്തപുരം: തലസ്ഥാനത്തുനിന്നും ജര്‍മന്‍ വനിതയെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കാണാതായ ലിസ അമൃതപുരിയില്‍ എത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ജര്‍മന്‍ എംബസി വഴി ബന്ധുക്കളില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിക്കാനാണ് പോലീസ് തീരുമാനം. ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാര്‍ച്ച് 5ന് തിരികെ പോയിരുന്നു. ഇയാളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മുമ്പ് ലാത്വിയന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പോലീസ് തങ്ങളുടെ ഭാഗത്തുനിന്നും ഒരുതരത്തിലും വീഴ്ച സംഭവിക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

മാര്‍ച്ച് അഞ്ചിനാണ് ലിസ വെയ്‌സ് ജര്‍മനിയില്‍നിന്ന് പുറപ്പെട്ടത്. തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ മകളെപ്പറ്റി ഒരുവിവരവും ഇല്ലെന്നു കാട്ടി ജര്‍മന്‍ കോണ്‍സുലേറ്റില്‍ മാതാവ് പരാതി നല്‍കുകയായിരിന്നു. ഇവര്‍ കൊല്ലത്തെ അമൃതപുരയിലേക്ക് പോയെന്നതിന് ചില തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമൃതപുരിയില്‍ പോലീസ് തെരച്ചില്‍ നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week